Quantcast

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്: മക്കയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി

ലോക്ഡൗണിന് ശേഷം തുറന്ന ഹറമിൽ നാൽപ്പത്തഞ്ച് ലക്ഷം പേരാണ് ഉംറ നിർവഹിച്ചത്.

MediaOne Logo

  • Published:

    26 Dec 2020 8:54 AM IST

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്: മക്കയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി
X

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതി തുടരുന്ന സാഹചര്യത്തിൽ മക്കയിലെ ഹറമിലും പ്രതിരോധ പ്രവർത്തനം ശക്തമാക്കി. വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങിയ വിദേശികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ലോക്ഡൗണിന് ശേഷം തുറന്ന ഹറമിൽ നാൽപ്പത്തഞ്ച് ലക്ഷം പേരാണ് ഉംറ നിർവഹിച്ചത്.

കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹറമിൽ ക്രമീകരണം ശക്തമാക്കിയത്. നേരത്തേ തന്നെ ഹറമിൽ ശക്തമായ ക്രമീകരണമുണ്ട്. പുതിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ട്. ഇതിനാൽ അണുമുക്തമാക്കുന്ന പ്രക്രിയ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ വരവ് താൽകാലികമായി നിർത്തിവെച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുൻകരുതലായി അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.

ഉംറക്ക് വരാൻ നിശ്ചയിച്ചിരുന്നവർക്ക് വിമാന സർവിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികൾ ഉംറ ഏജൻസികളുടെ സഹകരണത്തോടെ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്തുനിന്നെത്തിയ 300ഓളം ഉംറ തീർഥാടകർ മക്കയിലുണ്ട്. ഇവർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശാനുസരണം എല്ലാവിധ പരിചരണവും ഉംറ ഏജൻസികൾക്ക് നൽകിവരുന്നുണ്ട്.

TAGS :

Next Story