അഫ്ഗാന്‍ സമാധാനത്തിനായുള്ള പ്രത്യേക സമ്മേളനം മക്കയില്‍ തുടങ്ങി
അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഉന്നത പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്

അഫ്ഗാന്‍ സമാധാനത്തിനായുള്ള പ്രത്യേക സമ്മേളനം മക്കയില്‍ തുടങ്ങി. മുസ്ലിം വേൾഡ് ലീഗിന്‍റെ കീഴിലാണ് സമ്മേളനം നടക്കുന്നത്. അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും ഉന്നത പണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനിലേയും അഫ്ഗാനിലേയും വിവിധ വിഭാഗങ്ങൾ തമ്മിൽ വിവിധ കാരണങ്ങളാലുള്ള പ്രശ്നങ്ങളുണ്ട്. ഇവ പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മുസ്ലിം വേൾഡ് ലീഗ് പ്രത്യേക സമ്മേളനം വിളിച്ചത്.
സൗദി പിന്തുണയിൽ നടക്കുന്ന സമ്മേളനത്തിൽ ഇരു രാജ്യങ്ങളിലേയും പണ്ഡിതരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്ന ഐക്യവും, സഹനവും, സമാധാനവും സമ്മേളനത്തിന്‍റെ പ്രധാന പ്രമേയങ്ങളാണെന്ന് മുസ്ലിം വേൾഡ് ലീഗ് അറിയിച്ചു. അഞ്ചു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ 20 പ്രധാന വ്യക്തിത്വങ്ങൾ സംസാരിക്കും. അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രഖ്യാപനത്തോടെയാണ് സമ്മേളനം അവസാനിക്കുക. മക്കയിൽ നടക്കുന്ന സമ്മേളനത്തിൽ ഇസ്ലാമിക രാജ്യങ്ങളിലെ പ്രമുഖരും സംബന്ധിക്കുന്നുണ്ട്.
Adjust Story Font
16

