Quantcast

അബൂദബിയിലേക്കും പുതിയ നിയന്ത്രണം; 48 മണിക്കൂറിനകത്തെ PCR ഫലം നിർബന്ധം

ഇന്ന് മുതലാണ് നിയന്ത്രണം നിലവിൽ വരിക

MediaOne Logo

Shinoj Shamsudheen

  • Published:

    22 April 2021 5:59 AM IST

അബൂദബിയിലേക്കും പുതിയ നിയന്ത്രണം;  48 മണിക്കൂറിനകത്തെ PCR ഫലം നിർബന്ധം
X

ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനകത്തെ പി സി ആർ പരിശോധാ ഫലം നിർബന്ധമാക്കി. ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബൂദബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയർവേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനകത്ത് എടുത്ത പരിശോധനയുടെ ഫലം മതിയായിരുന്നു.

TAGS :

Next Story