Quantcast

യാത്രാവിലക്കിന് ശേഷം ആദ്യ സ്വകാര്യവിമാനം; 40 ലക്ഷം ചെലവിൽ കൊച്ചിയിൽ നിന്ന് 13 യാത്രക്കാർ

പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് ദുബൈയിലെത്തിയത്

MediaOne Logo

Shinoj

  • Published:

    7 May 2021 8:40 PM GMT

X

യാത്രാവിലക്ക് നിലവിൽ വന്ന ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം യു എ ഇയിലെത്തി. പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരുമാണ് കൊച്ചിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ ദുബൈ അൽമക്തൂം വിമാനത്താവളത്തിൽ എത്തിയത്. 40 ലക്ഷത്തോളം രൂപയാണ് യാത്രാചെലവ്. യാത്രാ വിലക്കുണ്ടെങ്കിലും ഇന്ത്യക്കാർക്ക് സ്വകാര്യവിമാനങ്ങളിൽ യു.എ.ഇയിൽ എത്താൻ തടസമില്ല. ദുബൈ സിവിൽ ​ഏവിയേഷ​െൻറയും ഇന്ത്യൻ അധികൃതരുടെയും അനുമതി വേണമെന്ന്​ മാത്രം. ഈ സൗകര്യം ഉപയോഗിച്ചാണ്​ കൊച്ചി വിമാനത്താവളത്തിൽ നിന്ന് 13 പേർ ദുബൈയിലേക്ക് പുറപ്പെട്ടത്​. :വിലക്ക് നിലവിൽ വരുന്നതിന് മുമ്പ്​ മകളുടെ വിവാഹത്തിനായാണ് പിഡി ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്ത​ിയത്.​ ഏപ്രിൽ 25ന്​ മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, ഇതിന്​ തൊട്ടുമുമ്പ്​ യാത്രാ വിലക്ക് നിലവിൽ വന്നു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ബിസിനസായതിനാൽ മടങ്ങിയെത്തേണ്ട അത്യാവശ്യങ്ങളുണ്ടായിരുന്നു. ശ്യാമളൻ, ഭാര്യ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ മകൾ അഞ്​ജു, മരുമകൻ ശിവ പ്രസാദ്​, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവർ യാത്രക്കാരായുണ്ടായിരുന്നു. നാട്ടിൽ നിന്ന് കോവിഡ് ടെസ്റ്റ് യു എ ഇയിൽ പത്തുദിവസത്തെ ഹോം ക്വാറന്റയിൻ തുടങ്ങിയ നിബന്ധനകൾ ഇവർ പാലിക്കണം. കൂടുതൽ സ്വകാര്യ വിമാനങ്ങൾ അടുത്തദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലെത്തുമെന്ന് ട്രാവൽരംഗത്ത് പ്രവർത്തിക്കുന്ന അഫി അഹമ്മദ് ചൂണ്ടിക്കാട്ടി.

TAGS :

Next Story