Quantcast

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇനി 'സനദ്' മറുപടി നല്‍കും

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സനദ് വാട്സാപ്പ് ഓട്ടോ ആൻസറിങ് സംവിധാനം ഒരുക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-06-01 01:48:07.0

Published:

1 Jun 2021 1:47 AM GMT

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇനി സനദ് മറുപടി നല്‍കും
X

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്ക് ഓട്ടോ ആൻസറിങ് സംവിധാനം ആരംഭിച്ചു. മന്ത്രാലയത്തിലെ ഇലക്ട്രോണിക് സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് 'സനദ്' എന്ന് പേരിട്ട വാട്സാപ്പ് സർവീസിലൂടെ മറുപടി നൽകുക.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അന്വേഷണങ്ങൾക്കും, വ്യക്തിഗത ഇടപാടുകൾക്കും സനദ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സനദ് വാട്സാപ്പ് ഓട്ടോ ആൻസറിങ് സംവിധാനം ഒരുക്കിയതെന്നു പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

വിവിധ സർവീസുകൾ സൂചിപ്പിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് സനദുമായി സംവദിക്കുന്നവർക്കു പെട്ടെന്ന് തന്നെ മറുപടി ലഭ്യമാകും. 24349191 എന്നതാണ് സനദ് വാട്‌സാപ്പ് നമ്പര്‍. ഇലക്ട്രോണിക് സര്‍വീസുകള്‍ക്ക് S എന്ന അക്ഷരവും, ഇടപാടുകള്‍ക്ക് T യും, പൊതു അന്വേഷണങ്ങള്‍ക്ക് I എന്നുമാണ് ടൈപ്പ് ചെയ്യേണ്ടത്.

നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കൽ, ഇഖാമയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട സർവീസുകൾ, അപ്പോയിന്‍മെന്‍റ് പ്ലാറ്റ്‌ ഫോം, ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്‍മെന്‍റ്, വ്യക്തിഗത അന്വേഷണങ്ങള്‍, റിമൈന്‍റ് മി സർവീസ് എന്നിങ്ങനെ ഒന്നു മുതൽ ഏഴുവരെ അക്കങ്ങൾ ഉപയോഗിച്ച് വിവിധ സേവനങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സനദ് സർവീസിൽ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story