Quantcast

ഹജ്ജ്: സൗദിയുടെ തീരുമാനം അനുസരിച്ചെന്ന് കേന്ദ്രമന്ത്രി

സൗദി സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    5 Jun 2021 6:31 PM IST

ഹജ്ജ്: സൗദിയുടെ തീരുമാനം അനുസരിച്ചെന്ന് കേന്ദ്രമന്ത്രി
X

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സൗദി സര്‍ക്കാറിന്റെ തീരുമാനത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സൗദി വിലക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ തീരുമാനം വന്നിട്ടില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും പുതിയ വകഭേദങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനാണ് സാധ്യത.

TAGS :

Next Story