Quantcast

ടൂറിസം മേഖയില്‍ 35,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി സൗദി

രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ നാലില്‍ ഒന്ന് ടൂറിസം മേഖലയിലാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    29 May 2021 6:57 AM IST

Saudi Arabia achieves 102 percent growth in tourism sector
X

സൗദിയില്‍ ഈ വര്‍ഷം ടൂറിസം മേഖയില്‍ ഇതിനകം മുപ്പത്തി അയ്യായിരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി മന്ത്രാലയം. രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളില്‍ നാലില്‍ ഒന്ന് ടൂറിസം മേഖലയിലാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

ടൂറിസം മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റര്‍ ഹൈഫാ ആലു സൗദാണ് കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്ത് ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ ടൂറിസം മേഖലയില്‍ മുപ്പത്തി അയ്യായിരം സ്വദേശികള്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. റിയാദില്‍ സംഘടിപ്പിച്ച ടൂറിസം റിക്കവറി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൡ നാലിലൊന്ന് വിനോദ സഞ്ചാര മേഖലയിലാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മാന്ദ്യം നേരിട്ട മേഖല വീണ്ടും കരുത്താര്‍ജിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവി ഇനി വിനോദ സഞ്ചാര മേഖലയിലാണ്. നഗര പ്രദേശങ്ങളില്‍ മാത്രമല്ല ചെറു ഗ്രാമങ്ങള്‍ ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതും അതാതിടങ്ങളിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ടൂറിസം മന്ത്രാലയം പദ്ധതികളാവിഷ്‌കരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ഇതിനിടെ കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തി വെച്ച ടൂറിസം വിസകള്‍ ഉടന്‍ അനുവദിച്ച് തുടങ്ങുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



TAGS :

Next Story