സ്ത്രീ ശാക്തീകരണത്തിനുള്ള പുതിയ പദ്ധതി 73 ശതമാനം ലക്ഷ്യം കൈവരിച്ചതായി സുപ്രീം കൗൺസിൽ ഫോർ വുമൺ

ബഹ്റൈനിൽ പുതുതായി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതി 73 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചതായും പദ്ധതി 2022 ൽ പൂർത്തിയാക്കുമെന്നും സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ഹാല അൽ അൻസാരി പറഞ്ഞു. പൊതു രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബഹുമുഖ പരിപാടികളാണ് പദ്ധതിക്ക് കീഴിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌ഡബ്ല്യുസി) യുമായി സഹകരിച്ച് നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ പദ്ധതിയെക്കുറിച്ച് മാധ്യമ പ്രവർത്തകർക്കായി നടത്തിയ വിശകലനത്തിലാണ് ഹാല അൽ അൻസാരി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു രംഗത്ത് വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നൂതന സംരംഭങ്ങൾ പദ്ധതിക്ക് കീഴിൽ ആരംഭിച്ചതായും അവർ വ്യക്തമാക്കി. sus
Next Story
Adjust Story Font
16

