Quantcast

യുഎഇയിൽ പൊതുപരിപാടികളിൽ പ്രവേശനം വാക്‌സിനേഷൻ പൂർത്തിയായവർക്കു മാത്രം

48 മണിക്കൂറിനുള്ളിലെ പിസിആർ ഫലവും വേണം; കർശന നിർദേശവുമായി ദുരന്തനിവാരണ സമിതി

MediaOne Logo

Web Desk

  • Published:

    8 Jun 2021 6:52 PM GMT

യുഎഇയിൽ പൊതുപരിപാടികളിൽ പ്രവേശനം വാക്‌സിനേഷൻ പൂർത്തിയായവർക്കു മാത്രം
X

യുഎഇയിലെ പൊതുപരിപാടികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി. വാക്‌സിൻ സ്വീകരിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. അതിനിടെ രാജ്യത്ത് കൂടുതൽ സൗജന്യ പിസിആർ പരിശോധനക്ക് സൗകര്യം വേണമെന്ന് ഫെഡറൽ നാഷൺ കൗൺസിൽ ആവശ്യപ്പെട്ടു.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ ആൽഹുസൻ ആപ്പ് പച്ച നിറം ആയിരിക്കണമെന്ന് മാത്രമല്ല അതിൽ ഇംഗ്ലീഷിലെ 'ഇ' എന്ന ചിഹ്നം കൂടി നിർബന്ധമാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. രണ്ട് വാക്‌സിൻ സ്വീകരിച്ചവർ പിസിആർ പരിശോധന നടത്തിയാൽ ഏഴ് ദിവസമാണ് 'ഇ' ചിഹ്നം ലഭിക്കുക. എന്നാൽ, 48 മണിക്കൂറിനുള്ളിലെ പിസിആർ ഫലം നിർബന്ധമാണ് എന്ന് ദുരന്തനിവാരണ സമിതി ആവർത്തിച്ചു വ്യക്തമാക്കി. എക്‌സിബിഷനുകളിൽ പങ്കെടുക്കാനും ഇത് ബാധകമാണ്.

രാജ്യനിവാസികൾ നിരന്തരമായി പിസിആർ പരിശോധന വിധേയമാകേണ്ടി വരുന്ന സാഹചര്യത്തിലാണ് ഫെഡറൽ നാഷണൽ കൗൺസിലിൽ കൂടുതൽ സൗജന്യ പരിശോധനാ സംവിധാനം വേണമെന്ന ആവശ്യമുയർന്നത്. പിസിആർ പരിശോധനയുടെ ചെലവ് വഹിക്കാൻ ഇൻഷൂറൻസ് കമ്പനികൾ സംവിധാനമൊരുക്കണമെന്ന് ദുബൈയിൽനിന്നുള്ള അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ ഹമദ് അഹമ്മദ് അൽ റഹൂമി ആവശ്യപ്പെട്ടു. ജീവനക്കാരുടെ പരിശോധനക്കായി സ്ഥാപനങ്ങൾ വൻതുകയാണ് ചെലിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഏറ്റെടുക്കാൻ ഇൻഷൂറസ് കമ്പനികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story