Quantcast

യു.എ.ഇ ഫുഡ്ബാങ്ക് മൂന്ന് വർഷത്തിനിടെ വിതരണം ചെയ്തത് 27000 ടണ്ണിലേറെ ഭക്ഷണപദാർത്ഥങ്ങൾ

യു.എ.ഇക്ക് അകത്ത് മാത്രമല്ല വിദേശത്തേക്കും ഇപ്പോൾ യു.എ.ഇ ഫുഡ് ബാങ്ക് ഭക്ഷണമെത്തിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    4 Jun 2021 1:35 AM GMT

യു.എ.ഇ ഫുഡ്ബാങ്ക് മൂന്ന് വർഷത്തിനിടെ വിതരണം ചെയ്തത് 27000 ടണ്ണിലേറെ ഭക്ഷണപദാർത്ഥങ്ങൾ
X

മിച്ചം വരുന്ന ഭക്ഷണം പാഴാക്കാതെ ആവശ്യക്കാരിലെത്തിക്കാൻ യു.എ.ഇ തുടക്കമിട്ട ഫുഡ്ബാങ്ക് മൂന്ന് വർഷത്തിനിടെ വിതരണം ചെയ്തത് ഇരുപത്തി ഏഴായിരം ടണ്ണിലേറെ ഭക്ഷണപദാർത്ഥങ്ങൾ. യു.എ.ഇക്ക് അകത്ത് മാത്രമല്ല വിദേശത്തേക്കും ഇപ്പോൾ യു.എ.ഇ ഫുഡ് ബാങ്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

2017 ലാണ് യു.എ.ഇ ഫുഡ്ബാങ്കിന് തുടക്കമിട്ടത്. നക്ഷത്രഹോട്ടലുകളിൽ മുതൽ വീടുകളിൽ വരെ മിച്ചം വരുന്ന ഭക്ഷണം പാഴാക്കാതെ വൃത്തിയോടെ ആവശ്യക്കാരിലെത്തിക്കുക എന്നതായിരുന്നു ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്‍റെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂമായിരുന്നു ഈ ആശയം മുന്നോട്ട് വെച്ചത്.

2020 അവസാനം വരെ 27,362 ടൺ ഭക്ഷണം ഫുഡ്ബാങ്ക് ആവശ്യക്കാരിലെത്തിച്ചു എന്നാണ് കണക്ക്. കോവിഡ് പിടിമുറുക്കിയ 2020 ൽ മാത്രം 9,086 ടൺ ഭക്ഷണം ബാങ്ക് വിതരണം ചെയ്തു. ഫുഡ്ബാങ്കിനിപ്പോൾ യു.എ.ഇയിൽ ആറ് ശാഖകളുണ്ട്. ദുബൈയിൽ മാത്രം മൂന്ന് ശാഖകൾ. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ഓരോ ശാഖകൾ വീതവും. മിച്ചം വരുന്ന ഭക്ഷണം ശേഖരിക്കാൻ 144 ഫ്രിഡ്ജുകൾ രാജ്യത്തിന്‍റെ പല ഭാഗത്തുണ്ട്. ഇതിൽ 84 എണ്ണം ദുബൈയിലാണ്. ഇപ്പോൾ യു.എ.ഇയിലെ ആവശ്യക്കാർക്ക് പുറമെ ലബനാൻ, സുഡാൻ എന്നിവിടങ്ങളിലേക്കും യു.എ.ഇ ഫുഡ് ബാങ്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

TAGS :

Next Story