Quantcast

യു.എ.ഇ യാത്രാ വിലക്ക്: വിസ കാലാവധി കഴിയുമെന്ന ആശങ്കയില്‍ പ്രവാസികള്‍

യാത്രാ ചെലവും അനിശ്ചിതാവസ്ഥയും മൂലം ബദൽ വഴികളും ഏറെക്കുറെ അടഞ്ഞ മട്ടാണ്.

MediaOne Logo

Web Desk

  • Published:

    5 May 2021 4:33 AM GMT

യു.എ.ഇ യാത്രാ വിലക്ക്: വിസ കാലാവധി കഴിയുമെന്ന ആശങ്കയില്‍ പ്രവാസികള്‍
X

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയതിന്‍റെ ആഘാതത്തിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. മെയ് 15 ഓടെ വിലക്ക് പിൻവലിക്കും എന്ന പ്രതീക്ഷയാണ് പൊലിഞ്ഞിരിക്കുന്നത്. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും വലിയ പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാതെ യാത്രാവിലക്ക് നീക്കാനുള്ള സാധ്യത കുറവാണ്. യാത്രാ ചെലവും അനിശ്ചിതാവസ്ഥയും മൂലം ബദൽ വഴികളും ഏറെക്കുറെ അടഞ്ഞ മട്ടാണ്.

വലിയ തിരിച്ചടിയാണ് ഇപ്പോള്‍ പ്രവാസികളെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. മെയ് നാല് വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്ക് 14 വരെ നീളുമെന്ന് പിന്നീട് വിമാനകമ്പനികള്‍ അറിയിക്കുകയായിരുന്നു. പക്ഷേ, ഇന്നലെ അപ്രതീക്ഷിതമായിട്ടാണ് വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടാനുള്ള ഒരു തീരുമാനം യുഎഇയിലെ ദുരന്ത നിവാരണ സമിതിയും സിവില്‍ ഏവിയേഷന്‍‍ വിഭാഗവും സംയുക്തമായി എടുത്തത്.

പല അടിയന്തര ആവശ്യങ്ങള്‍ക്കും നാട്ടിലെത്തി നാട്ടില്‍ കുടുങ്ങിപ്പോയ ആയിരങ്ങളുണ്ട്. തിരിച്ചെത്താന്‍ വൈകിയാല്‍ വിസാ കാലാവധി തീരുന്നവരും അവരിലുണ്ട്. അവര്‍ക്കൊക്കെ എപ്പോള്‍ തിരിച്ചെത്താനാകും എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമില്ല. വിലക്ക് നീളുകയാണെങ്കില്‍ അത് യാത്രക്കാരെ വളരെ പ്രതികൂലമായി തന്നെ ബാധിക്കും. പലരുടെയും തൊഴില്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതപോലുമുണ്ട്.

അധികകാലം ഈ വിലക്ക് നീണ്ടുനില്‍ക്കില്ല എന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. പക്ഷേ ഇന്ത്യയിലെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഈ വിലക്ക് പിന്‍വലിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് യുഎഇ അധികൃതരുള്ളത്. യുഎഇ മാത്രമല്ല, ഒമാന്‍, കുവൈത്ത്, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവില്‍ ഖത്തറും ബഹ്റൈനും മാത്രമാണ് ഗള്‍ഫ് മേഖലയില്‍ ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താത്തത്. ഈ രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് യുഎഇയിലേക്ക് വരിക എന്നതും നിലവിലെ സാഹചര്യങ്ങളില്‍ പ്രായോഗികമല്ല. ഈ മാസം 17 മുതല്‍ മറ്റ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് സൌദി വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story