Quantcast

ബഹ്റൈനിൽ കോവിഡ് ടെസ്റ്റിന് പുതിയ നിബന്ധനകൾ  ഏർപ്പെടുത്തി

കോവിഡ് ടെസ്റ്റിന് പുതിയ നിബന്ധനകൾ

MediaOne Logo

Web Desk

  • Published:

    2 Jun 2021 6:39 AM GMT

ബഹ്റൈനിൽ കോവിഡ് ടെസ്റ്റിന് പുതിയ നിബന്ധനകൾ  ഏർപ്പെടുത്തി
X

ബഹ്റൈനിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. കോവിഡ് ബാധിതർക്കും സമ്പർക്കത്തിലുള്ളവർക്കും ഇത് ബാധകമാണ്. 50 വയസ്സിനും അതിന് മുകളിലുള്ളവരുമായ സമ്പർക്കത്തിലേർപ്പെട്ടവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ ക്വാറന്‍റയിന് മുമ്പും 10 ദിവസത്തിന് ശേഷവും ടെസ്റ്റ് നടത്താൻ രജിസ് റ്റർ ചെയ്യേണ്ടതാണ്.

എന്നാൽ 49 വയസ്സും അതിന് താഴെയുള്ളവരും സമ്പർക്കത്തിലായിട്ടുണ്ടെങ്കിൽ അവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ഉടനെ ക്വറന്‍റയിനിൽ പോവുകയും 10 ദിവസത്തിന് ശേഷമോ അല്ലെങ്കിൽ ലക്ഷണങ്ങൾ കണ്ടാലോ ടെസ്റ്റ് നടത്തുകയും ചെയ്താൽ മതി.

സമ്പർക്കത്തിലായവരെക്കുറിച്ച് പൊതുജനാരോഗ്യ വിഭാഗം നൽകുന്ന ലിസ്റ്റിലുള്ളവർക്ക് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആശുപത്രികളിൽ ടെസ് റ്റ് നടത്താവുന്നതാണ്.

Next Story