Quantcast

ബഹ്റൈനിൽ നിങ്ങൾ ഇതുവരെ വാക്സിൻ എടുത്തിട്ടില്ലേ?-ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കും

പല കാരണങ്ങളാൽ വാക്സിനെടുക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രവാസികൾക്ക് വിവരങ്ങൾ ഗൂഗിൾ ഫോമിലൂടെ നൽകാം

MediaOne Logo

Web Desk

  • Updated:

    2021-06-09 20:53:06.0

Published:

9 Jun 2021 8:29 PM GMT

ബഹ്റൈനിൽ നിങ്ങൾ ഇതുവരെ വാക്സിൻ എടുത്തിട്ടില്ലേ?-ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കും
X

എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാരിൻ്റെ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന് ഇന്ത്യൻ എംബസി. ഇനിയും ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ഇന്ത്യൻ പ്രവാസികൾക്ക് വിവരങ്ങൾ എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിൾ ഫോമിലൂടെ നൽകാം.

വിവിധ കാരണങ്ങളാൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനോ ഇതുവരെയും വാക്സിൻ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികൾക്ക് ഇത് ഗുണകരമാകും. ഐ സി.ആർ.എഫ്, ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസിയുടെ നേത്യത്വത്തിൽ വാക്സിനേഷൻ കാമ്പയിൻ നടത്തുന്നത്.

മതിയായ രേഖകളില്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന് പ്രവാസി സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇത് സംബന്ധിച്ച് വേൾഡ് എൻ.ആർഐ കൗൺസിൽ ഇന്ത്യൻ അംബാസഡർക്കും ബഹ്റൈൻ അധിക്യതർക്കും നിവേദനം സമർപ്പിച്ചിരുന്നു.

ഇന്ത്യൻ ക്ളബ്ബ് മുഖേന രജിസ്റ്റർ ചെയ്യാൻ പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് (39526723‬), ജനറൽ സെക്രട്ടറി ജോബ് ജോസഫ്(33331308)എന്നിവരെ ബന്ധപ്പെടാം. ബഹ്റൈൻ കേരളീയ സമാജം മുഖേന രജിസ്റ്റർ ചെയ്യാൻ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714) എന്നിവരെ ബന്ധപ്പെടണമെന്ന് സമാജം സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. 36599224 / 38287840 or35358705 / 36445185 എന്നീ നമ്പറുകളിൽ ഐ.സി.ആർ എഫ് വളണ്ടിയർമാരെ ബന്ധപ്പെടാം.

വേൾഡ് എൻ. ആർ. ഐ കൗൺസിൽ മുഖേന രജിസ്റ്റർ ചെയ്യാൻ 39293112 , 3889 9576 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

രജിസ്ട്രേഷനായി ചുവടെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്ത് ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ നൽകാം.

https://forms.gle/pMT3v1g3o4yVgnES8

Next Story