Quantcast

ബഹ്റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്സിനേഷൻ നൽകണം: വേൾഡ്   എൻആർഐ കൗൺസിൽ

MediaOne Logo

Web Desk

  • Published:

    3 Jun 2021 11:20 AM GMT

ബഹ്റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്സിനേഷൻ നൽകണം:  വേൾഡ്   എൻആർഐ കൗൺസിൽ
X

കോവിഡ് വ്യാപനം ചെറുക്കാനായി ബഹ്റൈനിൽ പുരോഗമിക്കുന്ന വാക്സിനേഷൻ പ്രക്രിയയിൽ രാജ്യത്ത് നിയമപരമല്ലാതെ കഴിയുന്ന അനധിക്യത തൊഴിലാളികളെയും പങ്കെടുപ്പിക്കണമെന്ന് വേൾഡ് എൻ. ആർ. ഐ കൗൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ബഹ്റൈനിലെ തൊഴിൽ-സാമൂഹ്യ വികസന മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ എന്നിവർക്ക് കൗൺസിൽ കത്തയച്ചു.

പല കാരണങ്ങളാൽ രേഖകൾ ശരിയാക്കാൻ കഴിയാതെ പോയവരും നിയമ പ്രശ്നങ്ങളിൽ കുരുങ്ങി രാജ്യത്ത് തങ്ങുന്നവരുമടക്കമുള്ള തൊഴിലാളികൾക്ക് വാക്സിനെടുക്കാനുള്ള സൗകര്യമേർപ്പെടുത്താൻ അധിക്യതരുമായി ആശയവിനിമയം നടത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കൗൺസിൽ കത്തിലൂടെ ആവശ്യപ്പെട്ടു.

ബഹ്റൈനിലെ വാക്സിനേഷൻ കാമ്പയിനിൻ്റെ വിജയത്തിന് ഇത് അനിവാര്യമാണെന്നും വേൾഡ് എൻ.ആർ.ഐ കൗൺസിൽ ജി.സി.സി ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഡയരക്ടർ സുധീർ തിരുനിലത്ത്, എക്സ്പാൻഷൻ ഡയരക്ടർ രാഹുൽ വൈമൽ, ലീഗൽ ഓഫീസർ അഡ്വ. കെ. എസ്. രാജീവ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Next Story