Quantcast

ഫലസ്തീൻ ജനതയ്ക്ക് സമാധാനവും വിജയവും ആശംസിച്ച് കുവൈത്ത് അമീര്‍

ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സാക്ഷാത്കരിക്കുന്നതുവരെ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്ന് അമീർ

MediaOne Logo

Web Desk

  • Published:

    3 Jun 2021 2:29 AM GMT

ഫലസ്തീൻ ജനതയ്ക്ക് സമാധാനവും വിജയവും ആശംസിച്ച് കുവൈത്ത് അമീര്‍
X

ഫലസ്തീൻ വിഷയത്തിലെ നിലപാടിൽ മാറ്റമില്ലെന്ന് കുവൈത്ത് അമീർ. ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സാക്ഷാത്കരിക്കുന്നതുവരെ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്ന് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ് വ്യക്തമാക്കി.

കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇസ്തയ്യിഹുമായി ബയാൻ പാലസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫലസ്തീൻ കുവൈത്തിനെയും അറബ് മേഖലയെയും സംബന്ധിച്ചു ഇപ്പോഴും പ്രധാന വിഷയമാണെന്ന് പറഞ്ഞ അമീർ ഫലസ്തീൻ സർക്കാരിനും ജനതക്കും സമാധാനവും വിജയവും ആശംസിച്ചു.

ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന കുവൈത്ത് ഭരണാധികാരികളുടെയും ജനങ്ങളുടെയും ശ്രമങ്ങൾക്ക് ഫലസ്തീൻ പ്രധാനമന്ത്രി നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽഗാനിമുമായും ഫലസ്തീൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ഫലസ്തീൻ പ്രധാനമന്ത്രി കുവൈത്തിൽ എത്തിയത്.

TAGS :

Next Story