Quantcast

ഒമാനിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വാക്സിൻ നൽകാൻ പദ്ധതി

ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ആണ് വാക്സിൻ നൽകുക

MediaOne Logo

Web Desk

  • Published:

    31 May 2021 1:54 AM GMT

ഒമാനിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് വാക്സിൻ നൽകാൻ പദ്ധതി
X

ഒമാനില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി. ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ആണ് വാക്‌സിന്‍ നല്‍കുക. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കാനാണ് പദ്ധതി. ഇതിനായി 1300 ഫൈസര്‍ വാക്‌സിനുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ക്ലബ് ചെയര്‍മാന്‍ ഡോ.സതീഷ് നമ്പ്യാര്‍ അറിയിച്ചു.

രാജ്യത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്ക് കുത്തിവെപ്പിന് സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് നിശ്ചയിച്ച വില തന്നെയാണ് ക്ലബ് അംഗങ്ങള്‍ക്കും ബാധകമാവുക. ഫൈസറിന് 20റിയാലും കുത്തിവെപ്പ് ചിലവ് മൂന്ന് റിയാലുമാണ് നല്‍കേണ്ടിവരിക.

രണ്ട് ഡോസിനും ചേര്‍ന്ന് 46റിയാലാണ് നല്‍കേണ്ടത്. നിലവില്‍ ലഭ്യമായ വാക്‌സിന് ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. കൂടുതലായി ലഭിക്കുന്ന വാക്‌സിന്‍ ക്ലബ് അംഗങ്ങളല്ലാത്ത ഇന്ത്യന്‍ പ്രവാസികള്‍ക്കും നല്‍കും.

TAGS :

Next Story