ഖത്തറിലേക്കുള്ള യാത്രകള്‍ക്ക് ഏപ്രില്‍ 25 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പുറപ്പെടുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളിലായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കുള്ള വിമാനയാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യമന്ത്രാലയം. യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും യാത്രക്കാരന്‍ ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഖത്തറിലെത്തിയതിന് ശേഷമുള്ള മറ്റ് നിബന്ധനകള്‍ പതിവുപോലെ തുടരും.
Next Story
Adjust Story Font
16

