ഖത്തര്‍ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു
2013 മുതല്‍ ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്

ഖത്തര്‍ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോണി ജനറല്‍ ഉത്തരവിട്ടു. ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദിക്കെതിരെയാണ് നടപടി. പൊതു ഫണ്ട് ദുരുപയോഗം, അധികാര ദുർവിനിയോഗം എന്നിവയാണ് കുറ്റം. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് തീരുമാനം. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2013 മുതല്‍ ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്നത് അല്‍ ഇമാദിയാണ്.
Next Story
Adjust Story Font
16

