Quantcast

കോവിഡ്‌; രാജ്യത്തെ നാല്‍പ്പത് ശതമാനം പേരും രോഗപ്രതിരോധശേഷി നേടിയെന്ന് സൗദി

രാജ്യം വൈകാതെ തന്നെ സുരക്ഷിത സാഹചര്യത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    31 May 2021 1:36 AM GMT

കോവിഡ്‌; രാജ്യത്തെ നാല്‍പ്പത് ശതമാനം പേരും രോഗപ്രതിരോധശേഷി നേടിയെന്ന് സൗദി
X

സൗദിയില്‍ നാല്‍പ്പത് ശതമാനം പേരും കോവിഡ് പ്രതിരോധശേഷി നേടിയെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യം വൈകാതെ തന്നെ സുരക്ഷിത സാഹചര്യത്തിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഡിസംബര്‍ 17ന് ആരംഭിച്ച വാക്സിനേഷന്‍ പദ്ധതിയിലൂടെ ഇത് വരെ ഒരു കോടി നാല്‍പ്പത് ലക്ഷത്തോളം ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതിലൂടെ രാജ്യത്തെ നാല്‍പ്പത് ശതമാനം ആളുകള്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും വിതരണം ചെയ്യാനായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്ല അല്‍ അസീരി വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാര്‍ക്കും ഇഖാമയുള്ള വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. സൗദിയില്‍ ഇപ്പോഴും കോവിഡ് വ്യാപനത്തില്‍ ഏറ്റകുറച്ചിലുകള്‍ പ്രകടമാണെന്നും, ആരോഗ്യ മന്ത്രാലയം സൂക്ഷമതയോടെ ഇക്കാര്യം നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ സമൂഹം കൂടുതലായി രോഗപ്രതിരോധ ശേഷിനേടും. ഇതിലൂടെ രാജ്യം വൈകാതെ തന്നെ സുരക്ഷിത സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗബാധിതര്‍ ഗുരുതരാവസ്ഥയിലെത്തുന്നതില്‍ നിന്ന് രക്ഷ നേടുമെന്നും, കോവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് നൂറ് ശതമാനം സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മുന്‍കരുതല്‍ ചട്ടങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ജാഗ്രത തുടരണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

TAGS :

Next Story