Quantcast

ദുബൈ ഇനി സൈക്കിൾ നഗരം; ഹൈടെക് ട്രാക്കുകള്‍ ഒരുങ്ങുന്നു

40 കോടി ദിർഹത്തിന്‍റെ പഞ്ചവത്സര പദ്ധതിക്ക് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.

MediaOne Logo

Web Desk

  • Published:

    24 April 2021 2:02 AM GMT

ദുബൈ ഇനി സൈക്കിൾ നഗരം; ഹൈടെക് ട്രാക്കുകള്‍ ഒരുങ്ങുന്നു
X

സൈക്കിൾ സവാരിക്ക് ഊന്നൽ നൽകുന്ന സമഗ്ര പദ്ധതിയുമായി സ്മാർട്ട് ദുബൈ. എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ 40 കോടി ദിർഹത്തിന്‍റെ പഞ്ചവത്സര പദ്ധതിക്കാണു ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയത്. മുഴുവൻ മേഖലകളെയും ബന്ധിപ്പിക്കുന്ന ഹൈടെക് ട്രാക്കുകൾ, സുരക്ഷിത യാത്ര, സൈക്കിളുകൾക്കു പ്രത്യേക നിയമാവലി എന്നിവയും കർമപരിപാടികളുടെ ഭാഗമാണ്.

നിലവിൽ 425 കിലോമീറ്റർ സൈക്കിൾ ട്രാക്കാണ് ദുബൈയിലുള്ളത്. ഇത് 2025 ആകുമ്പോഴേക്കും 668 കിലോമീറ്ററാക്കുകയാണ് ലക്ഷ്യം. മികച്ച ആരോഗ്യശീലങ്ങൾ വളർത്തുന്നതോടൊപ്പം കാർബൺ മലിനീകരണം ഇല്ലാതാക്കി ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റാനും ഈ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

സൈക്കിൾ സാവാരി ജീവിതശൈലിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഇന്നവേഷൻ ലാബിന് ജുമൈറ സൈക്കിൾ ഹബിൽ നേരത്തേ രൂപം നൽകിയിട്ടുണ്ട്. റാസൽഖോർ റോഡിൽ സൈക്കിൾ യാത്രക്കാർക്കുള്ള പാലം ഫെബ്രുവരിയിൽ തുറന്നതും നേട്ടമായി.

TAGS :

Next Story