ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ
ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ എമിറേറ്റ്സാണ് ഇക്കാര്യം അറിയിച്ചത്

ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. കഴിഞ്ഞ രണ്ടാഴ്ച ഇന്ത്യയിലുണ്ടായിരുന്നവർക്ക് മറ്റ് രാജ്യങ്ങള്‍ വഴിയും യുഎഇയിലെത്താനാകില്ല. ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ എമിറേറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 25 മുതലാണ് യാത്രാവിലക്ക് നിലവില്‍ വന്നത്. യുഎഇ സ്വദേശികള്‍ക്കും ഗോള്‍ഡന്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും യാത്രാവിലക്ക് ബാധകമല്ല.
Next Story
Adjust Story Font
16

