Quantcast

മൂന്ന് മാസത്തിനിടെ പിടികൂടിയത് 491 കിലോ മയക്കുമരുന്ന്; നടപടി കടുപ്പിച്ച് ദുബൈ പൊലീസ്

മയക്കുമരുന്നിനെതിരായ ബോധവത്​കരണ പരിപാടികളും ദുബൈ പൊലീസ്​ ഊർജിതമായി തുടരുകയാണ്​.

MediaOne Logo

Web Desk

  • Published:

    13 Aug 2023 5:05 PM GMT

മൂന്ന് മാസത്തിനിടെ പിടികൂടിയത് 491 കിലോ മയക്കുമരുന്ന്; നടപടി കടുപ്പിച്ച് ദുബൈ പൊലീസ്
X

ദുബൈ: മയക്കുമരുന്ന് വിരുദ്ധ നടപടികൾ കടുപ്പിച്ച്​ യു.എ.ഇ. വിവിധയിടങ്ങളിൽ നിന്നായി മൂന്നു മാസത്തിനിടെ ദുബൈ പൊലീസ്​ പിടികൂടിയത് ​491 കിലോ മയക്കുമരുന്നും 33 ലക്ഷം മയക്കുമരുന്ന്​ ഗുളികകളുമാണ്. ഇന്ത്യക്കാർ ഉൾ​പ്പെടെ നിരവധി പേർ പിടിയിലാവുകയും ചെയ്​തു.

കൊക്കൈൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്​, കറുപ്പ്​, കഞ്ചാവ്​, ഹാഷിഷ് എന്നിവ പിടികൂടിയവയിൽ ഉൾപ്പെടും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 50 ശതമാനത്തോളം പ്രതികളെ അറസ്റ്റ്​ ചെയ്യാനും ദുബൈ പൊലീസിനായി.

മയക്കുമരുന്ന്​ ​ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന്​ കണ്ടെത്തിയ 560 സമൂഹ മാധ്യമ അക്കൌണ്ടുകൾക്ക്​ വിലേക്കർപ്പെടുത്തി. നടപ്പുവർഷം രണ്ടാം പാദത്തിൽ മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇന്ത്യ, ആസ്​ട്രേലിയ, യു​.കെ, സൗദി അറേബ്യ, ചൈന, ഫിലിപ്പൈൻ, കുവൈത്ത്​, ജർമനി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി പങ്കുവെച്ചതായും ദുബൈ പൊലിസ്​ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ 28 പ്രതികളുടെ അറസ്റ്റിനും ഇത്​ വഴിയൊരുക്കി.​ ഇതിലൂടെ 431 കിലോ മയക്കുമരുന്നാണ്​​ പിടിച്ചെടുത്തത്​.

മയക്കുമരുന്നിൽ നിന്ന്​ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിലും മയക്കുമരുന്ന്​ വിതരണ കണ്ണികൾ​ക്കെതിരായ നടപടികളിലും ആന്‍റി നർകോട്ടിക്​ ഡിപാർട്ട്​മെന്‍റിന്​ നിർണായക പങ്കുണ്ടെന്ന്​ ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ലഫ്​റ്റനന്‍റ്​ ജനറൽ അബ്​ദുള്ള ഖലീഫ അൽ മർറി പറഞ്ഞു. മയക്കുമരുന്നിനെതിരായ ബോധവത്​കരണ പരിപാടികളും ദുബൈ പൊലീസ്​ ഊർജിതമായി തുടരുകയാണ്​.

TAGS :

Next Story