Quantcast

ഒമാനിൽ 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയം; 16 പേർക്ക് സ്ഥിരീകരിച്ചു

കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-12-27 13:50:34.0

Published:

27 Dec 2021 5:09 PM IST

ഒമാനിൽ 90 പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയം; 16 പേർക്ക് സ്ഥിരീകരിച്ചു
X

ഒമാനിൽ 90 ആളുകൾക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ അബ്രി പറഞ്ഞു. 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ വാക്‌സിൻ വാക്‌സിനെടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിലാണ് രാജ്യത്തെ ഇപ്പോഴത്തെ ഒമിക്രോൺ സാഹചര്യം അധികൃതർ വിശദമാക്കിയത്.

കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കടുത്ത തീരുമാങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകുന്നത്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്‌സിനെടുത്തവർക്കേ പ്രവേശനം അനുവദിക്കുകയുള്ളു. മൂന്നാം ഡോസ് നിർബന്ധമാക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എന്നാൽ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ മൂന്നാംഡോസിന് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

10 ശതമാനം പൗരന്മാർ ഇതുവരെ രണ്ടാം ഡോസ് എടുത്തിട്ടില്ല. നാല് ശതമാനംപേർ ആദ്യ ഡോസ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ആറ് ദശലക്ഷത്തിലധികം കോവിഡ് വാക്‌സിനുകൾ നൽകി. രോഗികളുടെ വർധനവ് ആരോഗ്യസ്ഥാപനങ്ങളെ സമ്മർദത്തിലാക്കും. അടുത്ത വർഷം മികച്ചതായിരിക്കണമെങ്കിൽ, മുൻകരുതൽ നടപടികൾ സ്വീകരിച്ച് നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. 49 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മരണം സഭവിച്ചത്. ഇവർ വാക്‌സിൻ എടുത്തിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.


TAGS :

Next Story