Quantcast

അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂര്‍ ചാവക്കാട് സ്വദേശിനിക്ക് 44.75 കോടി രൂപ സമ്മാനം

ലീനയും സഹപ്രവർത്തകരായ 9 പേരും എടുത്ത ടിക്കറ്റിലാണ് നറുക്ക് വീണത്

MediaOne Logo

Web Desk

  • Published:

    4 Feb 2022 1:10 PM IST

അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂര്‍ ചാവക്കാട് സ്വദേശിനിക്ക് 44.75 കോടി രൂപ സമ്മാനം
X

തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന് അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ (2.2 കോടി ദിർഹം) സമ്മാനം. ലീനയും സഹപ്രവർത്തകരായ 9 പേരും എടുത്ത ടിക്കറ്റിലാണ് നറുക്ക് വീണത്. 4 വർഷമായി അബൂദബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.എൽ.സി. എച്ച്.ആർ. ഉദ്യോഗസ്ഥയാണ്.

ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ തന്‍റെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും പറഞ്ഞു. ജോലിയിൽ തുടരുമെന്നും ലീന കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story