മലയാളി യുവ ഡോക്ടർ ഇബ്രിയിലെ വാദി ധാമിൽ മുങ്ങി മരിച്ചു
ബുധനാഴ്ച വൈകിട്ട് വാദി ധാമിലെ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി അപകടത്തിൽ പെടുകയായിരുന്നു

മസ്‌കത്ത്: ഒമാൻ ഹെൽത്ത് മിനിസ്ട്രിയിലെ യുവ ഡോൿടർ മലപ്പുറം കോക്കൂർ വട്ടത്തൂർ വളപ്പിൽ നവാഫ് ഇബ്രാഹിം (34) ഇബ്രിയിലെ വാദി ധാമിൽ മുങ്ങി മരിച്ചു. നിസ് വ ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക് ടറായിരുന്നു ഇദ്ദേഹം. ഭാര്യ ഡോ:നിഷിയയും മകനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. മകനുമൊത്ത് കുളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റുകൾ എത്തിയാണ് പുറത്തെടുത്തത്. ഉടനെ സി.പി.ആർ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16

