അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
അൽബാഹ ഹഖീഖ് റോഡിൽ വെച്ചാണ് അപകടം നടന്നത്.

അൽബാഹ: വാഹനാപകടത്തിൽ മലപ്പുറം സ്വദേശി അൽബാഹയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. അൽബാഹ ഹഖീഖ് റോഡിൽ വെച്ചാണ് അപകടം നടന്നത്. 20 വർഷത്തോളമായി പ്രവാസിയായിരുന്നു ഷാമഖ് ഹോസ്പിറ്റലിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു.
കൂടെ ജോലി ചെയ്യുന്നയാളെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം. ജാഫർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഹഖീഖ് ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് ജാഫറിന്റെ ഭാര്യയും രണ്ടുമക്കളും സന്ദർശന വിസയിൽ അൽബാഹയിൽ എത്തിയിരുന്നു.
Next Story
Adjust Story Font
16

