Quantcast

കുറ്റകൃത്യങ്ങളും അധാർമികതയും പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കെതിരെ നടപടി; സോഷ്യൽമീഡിയ നിരീക്ഷിക്കും

രാജ്യത്ത് സമൂഹമാധ്യമങ്ങൾ വഴി അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നതായ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

MediaOne Logo

Web Desk

  • Published:

    22 Dec 2022 5:18 PM GMT

കുറ്റകൃത്യങ്ങളും അധാർമികതയും പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കെതിരെ നടപടി; സോഷ്യൽമീഡിയ നിരീക്ഷിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുസമൂഹത്തിലും ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതും അവയെ അവഹേളേക്കുന്നതുമായ നടപടികൾക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിനകത്ത് നിന്നും പുറത്തും നിന്നുമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി തെറ്റായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും കുറ്റകൃത്യങ്ങൾക്കും അധാർമികത പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സമൂഹമാധ്യമങ്ങൾ വഴി അധാർമിക പ്രവർത്തനങ്ങൾ നടക്കുന്നതായ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നേരത്തെ സോഷ്യല്‍മീഡിയ വഴി പ്രവർത്തിക്കുന്ന 12 പേരടങ്ങുന്ന പെൺവാണിഭ സംഘത്തെ കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.

ഒമ്പത് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നതാണ് സംഘം. ഈ പശ്ചാത്തലത്തിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിരീക്ഷണവും നടപടികളും കര്‍ക്കശമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

TAGS :

Next Story