Quantcast

മടങ്ങിയെത്താൻ കൊള്ളനിരക്ക്​; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

ഓണത്തോടനുബന്ധിച്ച് വീണ്ടും നിരക്ക് കൂടിയേക്കും

MediaOne Logo

Web Desk

  • Published:

    8 Aug 2022 1:42 AM GMT

മടങ്ങിയെത്താൻ കൊള്ളനിരക്ക്​; ടിക്കറ്റ്  നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
X

ദുബൈ: ഗൾഫിൽ വേനൽ അവധിക്കാലം അവസാനിക്കാൻ മൂന്നാഴ്​ച മാത്രം ബാക്കിനിൽക്കെ നാട്ടിൽ നിന്ന്​ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ വിമാന കമ്പനികള്‍ നിരക്ക് കൂട്ടി. അടുത്ത മാസം ആദ്യ ആഴ്​ച വരെ അമിത നിരക്ക്​ ഈടാക്കാനാണ്​ വിവിധ എയർലൈൻസുകളുടെ നീക്കം. ഓണം ഉൾപ്പെടെയുള്ള ആഘോഷം കൂടി മുൻനിർത്തി നിരക്കുവർധന പിന്നെയും തുടരാൻ തന്നെയാകും സാധ്യത.

സീസൺകാലത്ത്​ കൊയ്ത്തിന്​ കാത്തിരിക്കുന്ന പതിവ്​ എയർലൈൻ കമ്പനികൾ ഇക്കുറിയും ​തെറ്റിച്ചില്ല. വേനൽ അവധി തീർത്ത്​​ മടങ്ങിയെത്തുന്നവരെ ലക്ഷ്യമിട്ട് വിമാന​ ടിക്കറ്റ്​നിരക്കിൽ ഇരട്ടിയിലേറെ വർധനവാണ്​ കമ്പനികൾ വരുത്തിയിരിക്കുന്നത്​. അതേ സമയം ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങി. ഈമാസം അവസാനം ദുബൈയിൽ നിന്ന് ​കൊച്ചിയിലേക്ക്​പോകാൻ 350 ദിർഹം മുതൽ ടിക്കറ്റ്​ ലഭ്യമാണ്​. എന്നാൽ മടങ്ങിയെത്തുന്നതിന്​ 2000 ദിർഹമിലേറെ നൽകണം. ഈ മാസാവസാനത്തിലാണ്​ യു.എ.ഇയിലെ സ്കൂളുകൾ തുറക്കുക. അതു​ മുൻകൂട്ടി കണ്ടാണ് ​എയർലൈൻ കമ്പനികളുടെ ചൂഷണം.

അവധിക്കാലം തുടങ്ങിയ​തു മുതൽ യു.എ.ഇയിൽ നിന്ന്​ നാട്ടിലേക്കാണ് ​അമിത നിരക്ക്​ ഈടാക്കിയിരുന്നത്​. 2400 ദിർഹം വരെ നൽകിയാണ്​ എക്കോണമി ക്ലാസിൽ പലരും നാട്ടിലെത്തിയത്​. ഒന്നിലേറെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക്​ലക്ഷക്കണക്കിന്​രൂപയുടെ​ അധിക ചെലവാണ്​ പലർക്കും​ വന്നത്​. അവധിക്കാലം കഴിഞ്ഞ്​ തിരിച്ചെത്താൻ അതിുലറെ നൽകേണ്ട സാഹചര്യമാണുള്ളത്​.

ഈമാസം അവസാനവാരത്തിലാണ്​കൂടുതൽ നിരക്ക്​. 1800 ദിർഹം മുതലാണ്​ കൊച്ചിയിൽ നിന്ന്​ ദുബൈയിലേക്ക്​ ടിക്കറ്റ്​. വരും ദിവസങ്ങളിൽ നിരക്ക്​ഇനിയും കുതിക്കും.

അവധിക്കാലങ്ങളിലെ അന്യായ ടിക്കറ്റ്​നിരക്കു​ വർധന​തടയാൻ സർക്കാർ യാതൊരു നീക്കവും നടത്താറില്ല. ​വിമാന കമ്പനികൾക്ക്​ ലാഭം കൊയ്യാൻ കേന്ദ്രസർക്കാർ പ്രത്യക്ഷത്തിൽ കൂട്ടുനിൽക്കുകയാണെന്ന പരാതിയാണ്​ പ്രവാസികൾക്കുളളത്​.

TAGS :

Next Story