Quantcast

കുവൈത്തില്‍ ആപ്പിൾ പേ സേവനം ആരംഭിച്ചു

തുടക്കത്തില്‍ അഞ്ച് ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാവുക

MediaOne Logo

Web Desk

  • Updated:

    2022-12-06 16:59:11.0

Published:

6 Dec 2022 10:27 PM IST

കുവൈത്തില്‍ ആപ്പിൾ പേ സേവനം ആരംഭിച്ചു
X

കുവൈത്ത് സിറ്റി: ആപ്പിൾ പേ സേവനം കുവൈത്തില്‍ ആരംഭിച്ചു. തുടക്കത്തില്‍ അഞ്ച് ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാവുക. ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും.നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു. ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സജീവമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

TAGS :

Next Story