Quantcast

ബാർബാർ തീരം ശുചീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-13 13:45:10.0

Published:

13 Feb 2022 1:44 PM GMT

ബാർബാർ തീരം ശുചീകരിച്ചു
X

മനാമ: ബാർബാർ തീരം ശുചീകരിച്ചതായി ബഹ്‌റൈന്‍ ഉത്തര മേഖല മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. സയ്യിദ്​ ഷബിർ ഇബ്രാഹിം അൽ വിദാഇ വ്യക്​തമാക്കി. പൊതുമരാമത്ത്​, മുനിസിപ്പൽ, നഗ​രാ​സൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫിനന്‍റെയും ഉത്തര മേഖല മുനിസിപ്പൽ ഡയറക്​ടർ ലംയാഅ്​ യൂസുഫ്​ അൽ ഫദാലയുടെയും നിർദേശങ്ങൾക്കനുസരിച്ച്​ തീരപ്രദേശം ശുചീകരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

തീര പ്രദേശത്ത്​ ശുചിത്വപൂർണമായി നിലനിർത്തുന്നതിന്​ എല്ലാവരും ബാധ്യസ്​ഥരാണ്​. തീര പ്രദേശത്ത്​ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മന്ത്രാലയത്തിന്​ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​.

തീര പ്രദേശത്തിനടുത്തുള്ള വീട്ടുകാരുമായി സഹകരിച്ച്​ മാലിന്യം നി​ക്ഷേപിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story