ചാരിറ്റി ഫണ്ട് സ്വരൂപിക്കാനുള്ള 94 ശതമാനം അപേക്ഷകൾക്കും അംഗീകാരം

ആറ് മാസത്തിനിടെ 107സൊസൈറ്റികൾക്ക് ഫണ്ട് സ്വരൂപിക്കാൻ അനുമതി നൽകിയതായി തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സമൂഹത്തിനായി കൂടുതൽ സേവനം ചെയ്യുന്ന സൊസൈറ്റികളെയാണ് അംഗീകാരത്തിന് പരിഗണിച്ചത്.
അപേക്ഷ ലഭിച്ചവയിൽ 94 ശതമാനവും അംഗീകരിക്കുകയായിരുന്നു. ചാരിറ്റി പ്രവർത്തനത്തിന് പ്രോൽസാഹനം നൽകുന്ന സമീപനമാണ് ബഹ്റൈേന്റത്. ചാരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്ക് പരിശീലനത്തിലൂടെ കഴിവുറ്റ ടീമിനെ വളർത്തിയെടുക്കാൻ മന്ത്രാലയം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ബെനഫിറ്റ്, പേ, ബഹ്റൈൻ ക്രെഡിറ്റ്, ക്രെഡിമാക്സ്, സദാദ് എന്നീ ഓൺലൈൻ പേമെന്‍റ് പ്ലാറ്റ്ഫോമുകളിലൂടെ ചാരിറ്റി സൊസൈറ്റികൾക്ക് ഫണ്ട് കൈമാറാനുള്ള അനുമതിയും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

