Quantcast

ബഹ്റൈനിൽ 43​​ തെരുവ്​ കച്ചവടക്കാർക്ക് പുതുതായി​ ലൈസൻസ്​ നൽകി

MediaOne Logo

Web Desk

  • Updated:

    2021-07-11 10:44:39.0

Published:

11 July 2021 10:43 AM GMT

ബഹ്റൈനിൽ 43​​ തെരുവ്​ കച്ചവടക്കാർക്ക് പുതുതായി​ ലൈസൻസ്​ നൽകി
X

കഴിഞ്ഞ ആറ്​ മാസത്തിനിടെ കാപിറ്റൽ ഗവർണ​റേറ്റ്​ പരിധിയിൽ 43 തെരുവ്​ കച്ചവടക്കാർക്ക്​ ലൈസൻസ്​ നൽകിയതായി കാപിറ്റൽ മുനിസിപ്പൽ ഡയറക്​ടർ മുഹമ്മദ്​ അസ്സഹ്​ലി വ്യക്​തമാക്കി. മീൻ, പച്ചക്കറി, പഴം എന്നീ മേഖലയിലുള്ളവർക്കാണ്​ അംഗീകാരം നൽകിയിട്ടുള്ളത്​. അപേക്ഷ നൽകിയവരിൽ 86ശതമാനം പേർക്കും അംഗീകാരം നൽകുകയായിരുന്നു. മറ്റ്​ മേഖലകളിൽ കച്ചവടം നടത്തുന്നതിനും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്​.

2x3 ചതുരശ്ര മീറ്റർ കൈവശമുള്ളവർക്കാണ്​ തെരുവ്​ കച്ചവടം ​ചെയ്യുന്നതിന്​ അനുമതി. അനധികൃത തെരുവ്​ കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 2019 മുതലാണ്​ ഇവർക്ക്​ ഔദ്യോഗിക അനുമതി നൽകുന്നതിന്​ തീരുമാനിച്ചത്​. പൊതു കെട്ടിടങ്ങൾ, എംബസികൾ, ഹൈവെ, വാഹനത്തിന്‍റെ മുകൾ ഭാഗം എന്നിവ കച്ചവടത്തിന്​ ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്​.

2019 നവംബറിലാണ്​ ആദ്യ തെരുവ്​ കച്ചവട ലൈസൻസ്​ കാപിറ്റൽ മുനിസിപ്പാലിറ്റി നൽകിയതെന്നും അസ്സഹ്​ലി കൂട്ടിച്ചേർത്തു.

Next Story