Quantcast

വാറ്റ്​ നിയമം ലംഘിച്ച 108 സ്​ഥാപനങ്ങൾക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    2 Jan 2022 3:43 PM GMT

വാറ്റ്​ നിയമം ലംഘിച്ച 108 സ്​ഥാപനങ്ങൾക്കെതിരെ നടപടി
X

വാറ്റ്​ നിയമം ലംഘിച്ച 108 സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ ലംഘനങ്ങൾ ​കണ്ടെത്തിയത്​.

134 വാണിജ്യ സ്​ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്​. അദ്​ലിയ, ജുഫൈർ, മനാമ, ജിദാലി, ഗുദൈബിയ, ആലി, റിഫ, സാർ, അറാദ്​,ബുസൈതീൻ, ഗലാലി, മുഹറഖ്​ എന്നിവിടങ്ങളിലെ സ്​ഥാപനങ്ങളിൽ പരിശോധന നടത്തിയത്​.

നിയമം ലംഘിച്ച സ്​ഥാപനങ്ങൾക്ക്​ 10,000 ദിനാർ വരെയാണ്​ പിഴയിടുക. കൂടാതെ അവസ്​ഥ ശരിയാക്കുന്നത്​ വരെ സ്​ഥാപനത്തിന്‍റെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്യും. വാറ്റ്​ 10 ശതമാനമാക്കി വർധിപ്പിച്ച സാഹചര്യത്തിൽ നിയമം കൃത്യമായി നടപ്പാക്കുന്നു​ണ്ടെന്ന്​ ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story