Quantcast

ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതി രാജ്യം കൈവരിച്ച നേട്ടം : മന്ത്രിസഭാ യോഗം

MediaOne Logo

Web Desk

  • Published:

    24 Aug 2022 12:34 PM IST

ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതി രാജ്യം കൈവരിച്ച നേട്ടം : മന്ത്രിസഭാ യോഗം
X

തദ്ദേശീയ ഉപഗ്രഹം പൂർണാർഥത്തിൽ നിർമിക്കുന്നതിനുള്ള പദ്ധതി രാജ്യം കൈവരിച്ച​ നേട്ടമാണെന്ന്​ ബഹ്റൈൻ കാബിനറ്റ്​ വിലയിരുത്തി. 2023 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുമെന്നാണ്​ കരുതുന്നത്​. പ്രസ്​തുത നേട്ടം കൈവരിക്കുന്നതിന്​ സാധ്യമാക​ട്ടെയെന്ന് ഇതിന്​ നേതൃത്വം നൽകുന്ന ദേശീയ സുരക്ഷാ ഉപദേഷ്​ടാവും നാഷണൽ സ്​പേസ്​ സയൻസ്​ അതോറിറ്റി ചെയർമാനുമായ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫക്ക്​ മന്ത്രിസഭ ആശംസകൾ നേരുകയും ചെയ്​തു.

അയൽ രാജ്യങ്ങളുമായി ചേർന്ന്​ ബി.ഡി.എഫ്​ നടത്തിയ സി.ടി.എഫ്​ 152 സൈനികാഭ്യാസം വിജയകരമായതിനെയും കാബിനറ്റ് യോഗം​ എടുത്തു പറഞ്ഞു. ബി.ഡി.എഫ്​ നേതൃത്വത്തിനും സൈനികർക്കും ആശംസകൾ അറിയിക്കുകയും ചെയ്​തു. ​അമേരിക്കയിൽ യു.എൻ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിവർത്തന ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിനായി സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന 101 പേരുടെ കൂടിയാലോചന യോഗത്തിലെ 27 ശിപാർശകൾ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ മെമ്മോറാണ്ടം കാബിനറ്റിൽ അവതരിപ്പിച്ചു.

ബഹ്​റൈൻ എഡ്യൂക്കേഷൻ ആന്‍റ്​ ട്രെയ്​നിങ്​ ക്വാളിറ്റി അഷ്വറൻസ്​ അതോറിറ്റിയും ബ്രിട്ടനിലെ ക്വാളിറ്റി അഷ്വറൻസ്​ ആന്‍റ്​ എഡ്യൂക്കേഷൻ ഏജൻസിയും തമ്മിൽ ​പ്രൊഫഷണൽ മികവിനായി സഹകരിക്കാനുളള ധാരണാ പത്രത്തിൽ ഒപ്പുവെക്കാൻ കാബിനറ്റ്​ അംഗീകാരം നൽകി. ബഹ്​റൈൻ, ബുറുണ്ടി വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ രാഷ്​ട്രീയ കൂടിയാലോചനകൾ നടത്തുന്നതിനുള്ള ധാരണാ ​പത്രത്തിൽ ഒപ്പുവെക്കാനും അംഗീകാരം നൽകി.

നഗരവികസന പദ്ധതികളുമായി ബന്ധപ്പെട്ട്​ പൊതു ആവശ്യങ്ങൾക്കായി ഭൂമി എ​റ്റെടുക്കുന്നതിനുളള മുനിസിപ്പൽ കാര്യ, കൃഷി മന്ത്രിയുടെ നിർദേശത്തിനും അംഗീകാരം നൽകി.

TAGS :

Next Story