Quantcast

ബഹ്​റൈനിൽ കുടുംബത്തി​ലെ നാലു പേരുടെ മരണം: പാക്​ സ്വദേശികളെന്ന്​ സ്ഥിരീകരണം

മാതാപിതാക്കളും രണ്ട്​ പെൺമക്കളുമാണ്​ മരണപ്പെട്ടത്​

MediaOne Logo

Gulf Desk

  • Published:

    19 Oct 2026 2:42 PM IST

ബഹ്​റൈനിൽ കുടുംബത്തി​ലെ നാലു പേരുടെ മരണം: പാക്​ സ്വദേശികളെന്ന്​ സ്ഥിരീകരണം
X

മനാമ: ബഹ്​റൈനിൽ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത്​ മരണപ്പെട്ട​ നിലയിൽ കണ്ടെത്തിയത്​ നാല്​ പേരും പാകിസ്താൻ പൗരൻമാരെന്ന്​ സ്ഥിരീകരണം. പാക്​ കുടുംബമാണ്​ മരിച്ചതെന്ന്​ ബഹ്​റൈൻ പത്രമാണ്​ റി​പ്പോർട്ട്​ ചെയ്തത്​. മാതാപിതാക്കളും രണ്ട്​ പെൺമക്കളുമാണ്​ മരിച്ചത്​. ഞായറാഴ്ചയാണ്​ ഏഷ്യൻ പൗരൻമാരായ നാല്​ പേരെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയതായി ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇവർ ഏത്​ രാജ്യക്കാരാണെന്നോ മരിച്ചവരുടെ മറ്റ്​ വിശദാംശങ്ങളോ പുറത്തുവന്നിരുന്നില്ല. ഇന്ന്​ രാവിലെയോടെയാണ്​ മരിച്ചത്​ പാകിസ്താൻ പൗരൻമാരാണെന്നും മൂന്ന്​ സ്​ത്രീകളും ഒരു പുരുഷനും ആണെന്നും ബഹ്​റൈൻ പത്രം റിപ്പോർട്ട്​ ചെയ്തത്​.

മാതാപിതാക്കളുടെയും രണ്ട്​ പെൺമക്കളുടെയും മൃത​ദേഹം താമസ സ്ഥലത്താണ്കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ക്രിമിനൽ ഇടപെടൽ ഉണ്ടായിരിക്കാമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. സംഭവം സംബന്ധിച്ചും പിന്നിലെ ദുരൂഹതകൾ നീക്കാനും അന്വേഷണം ഊർജിതമായി തുടരുകയാണ്​. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ്​ അന്വേഷണം നടത്തുന്നത്​. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ മരണ കാരണവും കൊലപാതകമാണോ എന്നുള്ളതും അടക്കം വിവരങ്ങൾ ലഭിക്കുകയുള്ളൂ.

Next Story