Quantcast

ഹോപ്പ് തുണ; തിരുവനന്തപുരം സ്വദേശി എട്ട് വർഷത്തിന്​ ശേഷം നാടണഞ്ഞു

വിസ കാലാവധി കഴിഞ്ഞ്​ ബഹ്‌റൈനിൽ തുടരുകയായിരുന്നു, ഹൃദയാഘാതവും സംഭവിച്ചിരുന്നു

MediaOne Logo

Gulf Desk

  • Published:

    1 Oct 2026 6:37 PM IST

ഹോപ്പ് തുണ; തിരുവനന്തപുരം സ്വദേശി എട്ട് വർഷത്തിന്​ ശേഷം നാടണഞ്ഞു
X

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനിൽ കുമാറിനെ നാട്ടിലേക്ക്​ യാത്രയാക്കിയപ്പോൾ

മനാമ: എട്ട്​ വർഷമായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളിക്ക്​ തുണയായി സാമൂഹിക പ്രവർത്തകർ. വിസ കാലാവധി കഴിയൽ, നിയമക്കുരുക്കുകൾ, രോഗം എന്നിവ മൂലം ​പ്രയാസപ്പെട്ടിരുന്ന പ്രവാസിക്കാണ്​ ഹോപ്പ്​ ബഹ്​റൈനിന്‍റെ സഹായ​ത്തോടെ നാട്ടിൽ എത്താൻ സാധിച്ചത്​. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനിൽ കുമാറാണ് ഹോപ്പിന്‍റെ പ്രവർത്തകരുടെ നിരന്തര ശ്രമഫലത്തിനൊടുവിൽ നാട്ടിലെത്തിയത്​.

വിസ കാലാവധി കഴിഞ്ഞ്​ ബഹ്‌റൈനിൽ തുടർന്നതിനാലും, മറ്റ് നിയമക്കുരുക്കുകളിൽ പെട്ടും ഇദ്ദേഹത്തിന്‍റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായിരുന്നില്ല. ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലുമായി. ഓപ്പറേഷന് വിധേയനായ നാട്ടിൽ പോയി തുടർചികിത്സ ആവശ്യമായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കി ഹോപ്പ് പ്രവർത്തകർ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. എമിഗ്രേഷൻ ക്ലിയറൻസിനുള്ള പിഴ ഹോപ്പാണ്​ അടച്ചത്​. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ യാത്രാ വിലക്കുകൾ നീക്കി. ഈ കാലയളവിൽ ഇദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും എത്തിച്ചു നൽകിയിരുന്നു. യാത്രക്ക്​ ആവശ്യമായ വിമാന ടിക്കറ്റ് നൽകി ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ യാത്രയാക്കി. ഹോപ്പ് പ്രവർത്തകരായ ഷാജി മൂതല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Next Story