Quantcast

അടുത്ത ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയെന്ന് ബഹ്‌റൈൻ കാലാവസ്ഥ വിഭാഗം

മുൻകരുതലുകൾ സ്വീകരിക്കണമെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ

MediaOne Logo

Web Desk

  • Published:

    14 April 2024 3:59 PM IST

Bahrain Meteorological Department said unstable weather in the next few days
X

മനാമ: ബഹ്‌റൈനിൽ അടുത്ത ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അങ്ങിങ്ങായി ഇടിയോട് കൂടി മഴക്കുള്ള സാധ്യതയും ശക്തമായ കാറ്റിനുമാണ് സാധ്യത. അന്തരീക്ഷ താപനില കുറയുന്നതിനും സാധ്യതയുണ്ട്. കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളുമനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Next Story