Quantcast

'ബഹ്റൈൻ മെട്രോ നെറ്റ്‌വർക്കിനായുള്ള നീക്കം അതിവേഗം പൂർത്തിയാക്കും'; ഗതാഗത മന്ത്രി

അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ബഹ്‌റൈൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2025-12-02 08:49:12.0

Published:

1 Dec 2025 9:57 PM IST

ബഹ്റൈൻ മെട്രോ നെറ്റ്‌വർക്കിനായുള്ള നീക്കം അതിവേഗം പൂർത്തിയാക്കും; ഗതാഗത മന്ത്രി
X

മനാമ: ഗതാഗത മേഖലയിലെ ബഹ്‌റൈന്റെ സ്വപ്ന പദ്ധതികളിലൊന്നായ മെട്രോ റെയിൽവേ നെറ്റ്‌വർക്കിനായുള്ള നീക്കം അതിവേഗം പുരോഗമിക്കുന്നതായി ​ഗതാ​ഗത മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയുടെ നെടുംതൂണുകളാണ് പുതിയ ഗതാഗത പദ്ധതികളെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ രാജ്യത്തിന്റെ ജി.ഡി.പി.യുടെ ഒമ്പത് ശതമാനവും ടെലികോം, ഗതാഗത മേഖലകളിൽ നിന്നാണ്. റെയിൽ കണക്റ്റിവിറ്റിക്ക് നൽകുന്ന ഈ ഊന്നൽ രാജ്യത്തിന്റെ ഭാവി വികസനത്തിന് നിർണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ബഹ്‌റൈൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ​ഗതാ​ഗത മന്ത്രി. ആഭ്യന്തര മെട്രോ ശൃംഖലയുടെ നിർമാണം വേഗത്തിലാക്കുന്നതിനൊപ്പം, ​ഗൾഫ് രാജ്യങ്ങളെയാകെ ബന്ധിപ്പിക്കുന്ന ജി.സി.സി. റെയിൽവേ പ്രൊജക്ടിന്റെ സംയോജനത്തിനും ബഹ്‌റൈൻ പ്രധാന പരി​ഗണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story