ബഹ്റൈൻ പരസ്യ നിയമം; ഏകകണ്ഠമായി അംഗീകരിച്ച് ശൂറാ കൗൺസിൽ
നിയമ ലംഘനങ്ങൾക്ക് 20,000 ദിനാർ വരെ പിഴ ഈടാക്കും

മനാമ:ബഹ്റൈനിലെ പരസ്യ നിയമം കർശനമാക്കാനുളള നിയമഭേദഗതി ഐക്യകണ്ഠേന അംഗീകരിച്ച് ശൂറാ കൗൺസിൽ. പരസ്യമേഖലയിലെ നിയമലംഘനങ്ങൾ തടയാനും മേഖലയെ ആധുനികവത്കരിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നീക്കം. പരസ്യ നിയമത്തിലെ പുതിയ ഭേദഗതി നടപ്പിലായാൽ നിയമലംഘനത്തിന് 20,000 ദിനാർ വരെ പിഴ ചുമത്താൻ സാധിക്കും. അതോടൊപ്പം നിയമ വിരുദ്ധമായി സ്ഥാപിച്ച സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ നീക്കം ചെയ്യേണ്ടിയും വരും.
പരസ്യം സംബന്ധിച്ച് ബഹ്റൈനിൽ നിലവിലുള്ള നിയമം 50 വർഷങ്ങൾക്ക് മുമ്പാണ് രൂപീകരിച്ചത്. അന്ന് പരസ്യ വിപണി ഇന്നത്തെപ്പോലെ ആയിരുന്നില്ല. വിപണി ഒരുപാട് വളരുകയും പല തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്ന പരസ്യവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മുനിസിപ്പാലിറ്റി & കൃഷി കാര്യ മന്ത്രി വാഇൽ അൽ മുബാറക് ചൂണ്ടിക്കാട്ടി.
Adjust Story Font
16

