ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും ട്രാൻസിറ്റ് യാത്രക്കാരും രണ്ട് ദിനാർ ഫീസ് നൽകണം

മനാമ: ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്നതോ രാജ്യം വഴി സഞ്ചരിക്കുന്നതോ ആയ യാത്രക്കാർ ഇനി മുതൽ രണ്ട് ദിനാർ സിവിൽ ഏവിയേഷൻ ഫീസ് നൽകേണ്ടിവരും. ഇക്കാര്യം ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ പുറപ്പെടുവിച്ച മന്ത്രിതല തീരുമാന പ്രകാരം പ്രാബല്യത്തിൽ വന്നാൽ പാസഞ്ചർ രജിസ്ട്രേഷൻ ഫീസ് ആയി രണ്ട് ദിനാർ ഈടാക്കിത്തുടങ്ങും. തീരുമാനം ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്ന മുറക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും വിമാനത്താവളം വഴി സഞ്ചരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും രണ്ട് ദിനാർ ഫീസ് ബാധകമാകും.
Next Story
Adjust Story Font
16

