ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-10-23 08:21:06.0

Published:

23 Oct 2021 8:21 AM GMT

ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി
X

ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷി​െൻറ മകൻ സുകൃത്​ ആണ്​ മരിച്ചത്​.

വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടിൽനിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​. തിരിച്ചെത്താത്തതിനെത്തുടർന്ന്​ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുൽ ഹസത്തെ ഒരു കെട്ടിടത്തി​െൻറ പിന്നിലാണ്​ മൃതദേഹം കണ്ടത്​.

ഇന്ത്യൻ സ്​കൂൾ പൂർവ്വ വിദ്യാർഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരൻ തൻമയ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിയാണ്​.

Next Story