Quantcast

ദിശ സെന്റര്‍ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    23 May 2022 9:14 AM GMT

ദിശ സെന്റര്‍ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു
X

ബഹ്‌റൈനില്‍ ദിശ സെന്റര്‍, ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ പ്രശ്‌നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. സരിത മോഹന്‍ ഒന്നാം സ്ഥാനവും, രത്‌നവല്ലി ഗോപകുമാര്‍ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം ശ്രീലത പങ്കജ് എന്നിവരും കരസ്ഥമാക്കി.

ഫ്രന്‍ഡ്‌സ് ആക്ടിങ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍, ദിശ സെന്റര്‍ ഡയരക്ടര്‍ അബ്ദുല്‍ ഹഖ് എന്നിവര്‍ വിജയികളെ അനുമോദിച്ചു. ആഷിഖ് എരുമേലി, നൗഷാദ്, ഷമീം, ബുഷ്റ റഹീം, സമീറ നൗഷാദ്, സോന സക്കരിയ, ഷംല ശരീഫ്, സഫിയ സമദ്, റഷീദ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story