Quantcast

രേഖ തിരുത്തൽ, കൈക്കൂലി; സർക്കാർ ജീവനക്കാരൻ പിടിയിൽ

MediaOne Logo

Web Desk

  • Published:

    20 July 2023 4:00 PM IST

Arrest
X

കൈക്കൂലി വാങ്ങൽ, രേഖകൾ തിരുത്തൽ എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട സർക്കാർ ജീവനക്കാരെയും കൂടെയുള്ളവരെയും റിമാന്‍റ് ചെയ്യാൻ ബഹ് റൈനിൽ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു.

കൂടെയുള്ളവരുമായി ചേർന്ന് കൈക്കൂലി വാങ്ങുകയും പ്രത്യുപകാരമെന്നോണം രേഖകൾ തിരുത്തുകയും ചെയ്തു. നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് േഅതാറിറ്റിയിലെ സെർച്ച് ആന്‍റ് ഫോളോ അപ് വിഭാഗത്തിൽ നിന്നാണ് ഒരു ഉദ്യോഗസ്ഥനെ കുറിച്ച് പരാതി ലഭിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണവും ചോദ്യം ചെയ്യലും നടന്നിരുന്നു. പ്രാഥമികാന്വേഷണത്തിൽ തന്നെ പ്രതി കൂടെയുള്ളവരുമായി ചേർന്ന് കുറ്റം ചെയ്തതായി കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ പണം അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തുകയും ചെയ്തു. പ്രതികളുടെ കേസ് നാലാം ക്രിമിനൽ കോടതിയിലേക്ക് വിധി പറയാൻ മാറ്റി.

TAGS :

Next Story