Quantcast

ദുരൂഹ മാർഗത്തിലൂടെ പണം​ സമ്പാദിക്കൽ; പ്രതികൾ റിമാന്‍റിൽ

MediaOne Logo

Web Desk

  • Published:

    11 May 2023 12:59 AM IST

Earning money by mysterious means
X

ബഹ്റൈനിൽ അവിഹിത മാർഗത്തിലൂടെ സമ്പാദിച്ച കേസിലെ പ്രതികൾ പിടിയിലായി. ഇത്​ സംബന്ധിച്ച്​ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നൽകിയ പരാതി പ്രകാരമാണ്​ കേസെടുത്തത്​.

പണം ശേഖരിക്കാനും അവ നിയമ വിരുദ്ധ മാർഗത്തിലൂടെ കൈകാര്യം ചെയ്യാനും​ ക്രിമിനൽ നെറ്റ്​വർക്​ സ്​ഥാപിച്ചതായി കണ്ടെത്തിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനുമതിയില്ലാതെയാണ്​ പണം ശേഖരിച്ചതെന്ന്​ വ്യക്​തമായതിന്‍റെ അടിസ്​ഥാനത്തിലാണ്​ പ്രതികളെ അറസ്റ്റ്​ ചെയ്​തത്​.

വരുമാനമെന്ന വ്യാജേനയാണ്​ ഇവ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്​. ഇവരുടെ ഫോണുകളും മറ്റും പരിശോധിച്ചതിൽ നിന്നും ക്രിമിനൽ നെറ്റ്​വർകിലൂടെയാണ്​ പണം സമ്പാദിച്ചതെന്ന്​ വ്യക്​തമായിട്ടുണ്ട്​. മൊത്തം ഏഴ്​ ദശലക്ഷം ദിനാറിലധികമാണ്​ ഇവരുടെ അക്കൗണ്ടുകളി​ലെത്തിയത്​. ഇവരുടെ കേസ്​ ഈമാസം 16ന്​ കോടതി പരിഗണിക്കും.

Next Story