Quantcast

'തണലാണ് പ്രവാചകൻ' കാംപയിനുമായി ഫ്രന്റ്സ് അസോസിയേഷൻ

MediaOne Logo

Web Desk

  • Published:

    3 Oct 2022 8:18 AM GMT

തണലാണ് പ്രവാചകൻ കാംപയിനുമായി ഫ്രന്റ്സ് അസോസിയേഷൻ
X

'തണലാണ് പ്രവാചകൻ' എന്ന പ്രമേയത്തിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ ബഹ്‌റൈനിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു കൊണ്ട് വിപുലമായ പ്രചാരണ കാംപയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാചകൻ മുഹമ്മദ് നബി ലോകത്തിനു മുന്നിൽ സമർപ്പിച്ച വിശ്വമാനവികതയും സാർവലൗകികതയും കൂടുതൽ പ്രസക്തമായ കാലഘട്ടമാണിത്. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു പകരം സ്‌നേഹവും സാഹോദര്യവുമാണ് ഓരോ മനുഷ്യനും പ്രസരിപ്പിക്കേണ്ടത്. മഹത്തായ മൂല്യങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടിയാണ് പ്രവാചകൻ എന്നും നിലകൊണ്ടിട്ടുള്ളത്. അദ്ദേഹം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ദർശനം ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക പശ്ചാത്തലത്തിലാണ് ക്യാമ്പയിൻ എന്ന് സംഘാടകർ പറഞ്ഞു.

കാംപയിൻ പ്രചാരണ ഉദ്ഘാടനം ഒക്ടോബർ ആറ് വ്യാഴം വൈകിട്ട് എട്ടിന് സെഗയ്യയിലെ കെ.സി.എ ഹാളിൽ നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപയിൻ വിഷയം അവതരിപ്പിച്ച് സംസാരിക്കും. കാംപയിൻ കാലയളവിൽ സംവാദ സദസ്സുകൾ, സെമിനാർ, ഗൃഹ സമ്പർക്കങ്ങൾ, ടേബിൾടോക്ക്, വനിതാ ചർച്ചാ സദസ്, ടീൻസ് സംഗമം, ഇൻസ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീൻസ് മോട്ടിവേഷൻ പരിപാടി, ഏരിയാ കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, ഫ്ളാറ്റ് സംഗമങ്ങൾ, എക്‌സിബിഷൻ, സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കാംപയിൻ വിജയിപ്പിക്കാൻ വേണ്ടി പതിനൊന്നു വകുപ്പുകളിലായി 101 അംഗങ്ങളുള്ള വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കാംപയിൻ പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രെസിഡന്റ് ജമാൽ ഇരിങ്ങൽ, ദിശ സെന്റർ ഡയരക്ടർ അബ്ദുൽ ഹഖ്, കാംപയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ, കൺവീനർ ജാസിർ സെക്രട്ടറി യൂനുസ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story