Quantcast

'തണലാണ് പ്രവാചകൻ' ക്യാമ്പയിൻ ഉദ്ഘാടന സമ്മേളനം നാളെ;

MediaOne Logo

Web Desk

  • Updated:

    2022-10-05 06:16:09.0

Published:

5 Oct 2022 11:42 AM IST

തണലാണ് പ്രവാചകൻ ക്യാമ്പയിൻ ഉദ്ഘാടന സമ്മേളനം നാളെ;
X


തണലാണ് പ്രവാചകൻ' എന്ന പ്രമേയത്തിൽ ഒക്ടോബർ ഒന്ന് മുതൽ 31 വരെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പ്രചാരണ കാംപയിനിൻ്റെ ഉദ്ഘാടന സമ്മേളനം നാളെ നടക്കും.

ഒക്ടോബർ ആറ് വ്യാഴാഴ്ച വൈകിട്ട് എട്ടിന് സെഗയ്യയിലെ കെ.സി.എ ഹാളിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാംപയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും.

കാംപയിൻ കാലയളവിൽ സംവാദ സദസ്സുകൾ, സെമിനാർ, ഗൃഹ സമ്പർക്കങ്ങൾ, ടേബിൾടോക്ക്, വനിതാ ചർച്ചാ സദസ്, ടീൻസ് സംഗമം, ഇൻസ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീൻസ് മോട്ടിവേഷൻ പരിപാടി, ഏരിയാ കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, ഫ്‌ളാറ്റ് സംഗമങ്ങൾ, എക്സിബിഷൻ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികളും നടക്കും.

TAGS :

Next Story