Quantcast

ജി.ടി.എഫ് ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

MediaOne Logo

Web Desk

  • Published:

    25 Dec 2021 2:14 AM IST

ജി.ടി.എഫ്  ബഹ്‌റൈൻ ചാപ്റ്റർ  ബഹ്‌റൈൻ  ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
X

ഗ്ലോബൽ തിക്കോടിയൻസ് ഫോറം (GTF) ബഹ്‌റൈൻ ചാപ്റ്ററി​‍െൻറ ആഭിമുഖ്യത്തിൽ ബഹ്‌റൈന്റെ 50ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു.മനാമ ഗ്രീൻ പാർക്ക് റസ്റ്റോറന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന ചടങ്ങിൽ GTF പ്രസിഡൻ്റ് മജീദ് തണലിൻറെ അദ്ധ്യക്ഷതയിൽ ചെയർമാൻ ചന്ദ്രൻ.സി, ഉത്ഘാടനം ചെയ്തു.

GTF ഗ്ലോബൽ സെക്രട്ടറി അഫ്സൽ കളപ്പുരയിലിൻറെ നേതൃത്വത്തിൽ ക്ക് മുറിച്ച് അംഗങ്ങൾ ദേശീയ ദിനത്തിൻ്റെ സന്തോഷം പങ്കിട്ടു. ചടങ്ങിൽ സീനിയർ വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, പ്രജീഷ് , ജലീൽ , ജസീർ, ഷിനിത്ത് . ഗോപി.ജിതോഷ് മറ്റ് GTF അംഗങ്ങൾ ഹ​മ​ദ്​ രാ​ജാ​വി​ന്​ അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​‍െൻറ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജനറർ സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് സത്യൻ പി .ടി .നന്ദിയും പറഞ്ഞു

Next Story