Quantcast

ഹൃദയാഘാതം; വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

തിരുവള്ളുർ സ്വദേശി നാറാണത്ത് അബ്ദുന്നാസർ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    22 Dec 2024 4:57 PM IST

Heart attack; Vadakara native dies in Bahrain
X

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു. തിരുവള്ളുർ സ്വദേശി നാറാണത്ത് അബ്ദുന്നാസർ ആണ് മരിച്ചത്. 20 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

TAGS :

Next Story