Quantcast

വീട് നിർമാണം വൈകി; തുക തിരികെ നൽകണമെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    19 Dec 2022 10:22 AM IST

വീട് നിർമാണം വൈകി; തുക തിരികെ നൽകണമെന്ന് കോടതി
X

ബഹ്‌റൈനിൽ വീട് നിർമാണം വൈകിയത് കാരണം നഷ്ടപരിഹാരം ചോദിച്ച് കേസ് ഫയൽ ചെയ്ത കെട്ടിട ഉടമയ്ക്ക് നിർമാണക്കമ്പനി 50,000 ദിനാർ നൽകാൻ ആറാം സിവിൽ ഹൈക്കോടതി വിധിച്ചു.

കർസകാനിൽ വില്ല നിർമിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയാണ് പരാതി നൽകിയിരുന്നത്. ഒന്നര വർഷമായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. 1,25,400 ദിനാറിനാണ് നിർമാണക്കരാർ ഏറ്റെടുത്തിരുന്നത്. ഈ കമ്പനിക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.

Next Story