Quantcast

ഇന്ത്യ, ബഹ്റൈൻ മന്ത്രിമാരുടെ കൂടിക്കാഴ്ച; വിനോദസഞ്ചാര മേഖലയിൽ സഹകരണം ശക്തമാക്കും

റിയാദിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

MediaOne Logo

Web Desk

  • Published:

    30 Sept 2023 11:59 PM IST

India, Bahrain Ministers met Cooperation in the field of tourism will be strengthened
X

മനാമ: ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രിയും ആക്ടിങ് ടൂറിസം മന്ത്രിയുമായ അബ്ദുല്ല ആദിൽ ഫഖ്റു ഇന്ത്യൻ ടൂറിസം, തുറമുഖം, ഷിപ്പിങ്, ജലപാത സഹമന്ത്രി ശ്രീപദ് യശോ നായിക്കുമായി കൂടിക്കാഴ്ച നടത്തി.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗദി ടൂറിസം മന്ത്രാലയവും വേൾഡ് ടൂറിസം ഓർഗനൈസേഷനും സംയുക്തമായി റിയാദിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

സന്ദർശകരുടെ എണ്ണത്തിലും ടൂറിസം, ട്രാവൽ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഇരു രാജ്യങ്ങളിലും മികച്ച പുരോഗതിയുണ്ടായതായി ഇരുവരും കൂടിക്കാഴ്ചയിൽ വിലയിരുത്തി.



TAGS :

Next Story